02:53pm 07 September 2026
NEWS
ചെന്നിത്തല വൈ എം സി എ യുടെ സ്ഥാപക അംഗങ്ങളെ ആദരിച്ചു
02/06/2026  04:41 PM IST
nila
ചെന്നിത്തല വൈ എം സി എ യുടെ സ്ഥാപക അംഗങ്ങളെ ആദരിച്ചു

ചെന്നിത്തല : 1978ൽ സ്ഥാപിതമായ ചെന്നിത്തല വൈ എം സി എ യുടെ സ്ഥാപക അംഗങ്ങളായ ജോസ് വർഗ്ഗീസ് മുക്കത്ത്, കെ ഐ കൊച്ചിട്ടി കുമരേത്ത്, തമ്പാൻ വർഗീസ് തെന്നടിയിൽ, കെ കെ ഗീവർഗ്ഗീസ് അമ്പിയിൽ, എബ്രഹാം പി ജോൺ പ്രശാന്തി, അലക്സ്‌ കെ ജോർജ്ജ് തെക്കേക്കുറ്റ് എന്നിവരെ ആദരിച്ചു. റീജിയണൽ എക്യൂമിനിക്കൽ ബോർഡ്‌ ചെയർമാൻ ജേക്കബ് വഴിയമ്പലം പൊന്നാട അണിയിച്ചു. പ്രസിഡന്റ് കെ പി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ദിവംഗതനായ അമ്പിയിൽ കെ കെ കുരുവിള അടക്കം ഏഴ് സ്ഥാപക അംഗങ്ങളുടെ സേവനങ്ങളെ സെക്രട്ടറി ജയിൻ ജോർജ്ജ് അനുസ്മരിച്ചു. സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് എം ജി സണ്ണി, ട്രഷറർ എബ്രഹാം പി ജോൺ, ജോസ് വർഗ്ഗീസ്സ്‌ എന്നിവർ പ്രസംഗിച്ചു.

പൂർണ്ണ അംഗങ്ങളുടെ പ്രതിഷ്ഠാ ശുശ്രൂഷക്ക് ജേക്കബ് വഴിയമ്പലവും, ജോസഫ് ജോണും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.